ദോഹ: ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്കും ഹോം സ്‌കൂളിംഗിന് അനുമതി. ആദ്യ ഘട്ടത്തില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഹോം സ്‌കൂളിംഗ് നടത്താന്‍ അനുമതി നല്‍കി. സ്‌കൂളുകളുടെ ഈവനിംഗ് ബാച്ചിന് പുറമെയാണ് ഹോം സ്‌കൂളിംഗിന് ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയത്. സിബിഎസ്ഇ സിലബസില്‍ ഹോം സ്‌കൂള്‍ ആരംഭിക്കുമെന്ന് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പലകരാണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ക്ക് പഠിക്കാന്‍ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആരംഭിക്കുന്നത്. ഹോം സ്‌കൂളില്‍ പ്രവേശനം നടത്താന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു.
ആറാം ക്ലാസ് പൂര്‍ത്തിയാക്കിയവരോ അല്ലെങ്കില്‍ 12 വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ക്കും ഹോം സ്‌കൂളിംഗ് നടത്താം. ഒരു വര്‍ഷമെങ്കിലും പഠനം തടസ്സപ്പെട്ടവര്‍ക്ക് പ്രവേശനം ലഭിക്കും. ഇന്ത്യന്‍ പൗരത്വവും ഖത്തറില്‍ താമസ രേഖയും ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഹോം സ്‌കൂളില്‍ പ്രവേശനം ലഭിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കുകള്‍, വര്‍ക്ക് ഷീറ്റുകള്‍, രജിസ്‌ട്രേഷന്‍ എന്നിവ സ്‌കൂളില്‍ നിന്ന് ലഭിക്കും. ഓണ്‍ലൈനായി ക്ലാസുകള്‍ നടക്കും. ഹോം സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ സംഘടിപ്പിക്കുന്ന പ്രധാന മത്സര പരിപാടികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഹോം സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വര്‍ഷങ്ങളില്‍ റഗുലര്‍ സ്‌കൂളിലേക്ക് മാറാനും സാധിക്കും.
കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
