ഖത്തര്‍ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിന്റെ പ്രീ-സെയില്‍ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു

fifa continental cup

ദോഹ: ഖത്തറില്‍ നടക്കുന്ന ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024, ടൂര്‍ണമെന്റിന്റെ അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള പ്രീ-സെയില്‍ ടിക്കറ്റുകളുടെ നിരക്കുകള്‍ പ്രഖ്യാപിച്ചു. ടിക്കറ്റുകള്‍ ഇന്ന് നവംബര്‍ 14, 2024, ഖത്തര്‍ സമയം ഉച്ചയ്ക്ക് 12:00 മണിമുതല്‍ (GMT+3) ലഭ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു. എക്‌സ്‌ക്ലൂസീവ് പ്രീ-സെയില്‍ വിസ കാര്‍ഡ് ഉടമകള്‍ക്ക് ലഭ്യമാണ്.

മൂന്ന് മത്സരങ്ങളിലുമായി ഏകദേശം 1,70,000 ടിക്കറ്റുകള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. അവസാന മൂന്ന് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ 2024 നവംബര്‍ 21 മുതല്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഫിഫ ടിക്കറ്റിംഗ് വെബ്‌സാറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും. http://www.fifa.com/en/tickets എന്ന വെബ്‌സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടത്. ഡിസംബര്‍ 11, 14, 18 തീയതികളിലായാണ് ഫിഫ ഇന്റര്‍ കോണ്ടിനെന്റല്‍ മത്സരങ്ങള്‍ ഖത്തറില്‍ നടക്കുന്നത്.

ഫിഫ സംഘടിപ്പിക്കുന്ന വാര്‍ഷിക ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അരങ്ങേറ്റമാണ് ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് 2024. റയല്‍ മാഡ്രിഡ്, പച്ചൂക്ക, അല്‍ അഹ്ലി, കോപ്പ ലിബര്‍ട്ടഡോര്‍സ് ജേതാവ് എന്നിവരും ഖത്തറില്‍ നടക്കുന്ന ഫൈനലില്‍ മത്സരിക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയല്‍ മാഡ്രിഡ് കളിക്കുന്ന ഫൈനല്‍ മത്സരം ഡിസംബര്‍ 18ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കും. കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന മത്സരത്തിന് 200 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. 974 സ്റ്റേഡിയത്തില്‍ നടക്കുന്ന മറ്റ് രണ്ട് മത്സരങ്ങള്‍ക്കും 40 റിയാല്‍ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. ഒരാള്‍ക്ക് ആറ് ടിക്കറ്റുകള്‍ വാങ്ങാന്‍ അനുമതിയുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും ഗള്‍ഫ് വാര്‍ത്തകള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗള്‍ഫ് വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ചാനല്‍ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading