ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ ലൈസന്‍സിംഗ്‌

ministry of education qtr

ദോഹ: ഖത്തറിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ സേവനങ്ങള്‍ ഇനിമുതല്‍ ‘വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ്’ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാകും. ഡിജിറ്റല്‍ ലൈസന്‍സിംഗ് പ്ലാറ്റ്‌ഫോം പ്രനവര്‍ത്തന സജ്ജമായതായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

സ്വകാര്യ വിദ്യാഭ്യാസ മേഖലയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ധിപ്പിക്കുന്നതിനും പ്രസക്തമായ എല്ലാ കക്ഷികള്‍ക്കുമായി ഭരണപരമായ നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം.’വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ്’ പ്ലാറ്റ്‌ഫോം അഡ്മിനിസ്‌ട്രേറ്റീവ് കാര്യക്ഷമത മെച്ചപ്പെടുത്താനും ഉപയോക്താക്കള്‍ക്ക് സുഗമവും സുരക്ഷിതവുമായ ഡിജിറ്റല്‍ അനുഭവം നല്‍കാനും ലക്ഷ്യമിട്ടാണിത്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമായ ലൈസന്‍സുകള്‍ നേടാനും നടപടിക്രമങ്ങള്‍ വേഗത്തിലും ഫലപ്രദമായും പിന്തുടരാനും ഇനി ആപ്ലിക്കേഷനിലൂടെ കഴിയും. ഇത് രാജ്യത്തെ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തും.

‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുന്നത് വിദ്യാഭ്യാസ സേവനങ്ങള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഒരു ഗുണപരമായ ചുവടുവെപ്പാണിതെന്ന് പ്രൈവറ്റ് എജ്യുക്കേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഒമര്‍ അബ്ദുല്‍ അസീസ് അല്‍ നാമ പറഞ്ഞു. സാങ്കേതിക മാനദണ്ഡങ്ങള്‍, നഴ്‌സറികള്‍, വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, സ്‌കൂളുകള്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍ എന്നിവയുള്‍പ്പെടെയുള്ള എല്ലാ ലൈസന്‍സിംഗ് സേവനങ്ങള്‍ക്കുമായി ഇലക്ട്രോണിക് അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള ഏകീകൃതവും സംയോജിതവുമായ അനുഭവം ഈ പ്ലാറ്റ്‌ഫോം നല്‍കും. സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നേരിട്ട് ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിന് പകരം പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് പോര്‍ട്ടലിലൂടെ നടപടികള്‍ പൂര്‍ത്തിയാക്കാനാവും.

വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ലൈസന്‍സ് നല്‍കുക, ലൈസന്‍സ് പുതുക്കുക, സെന്ററിന്റെ പേര് മാറ്റുക, കേന്ദ്രത്തിന്റെ ഉടമയെ മാറ്റുക, സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഷ്‌ക്കരിക്കുക, ഡയറക്ടറെ മാറ്റുക, കേന്ദ്രത്തിന്റെ സ്ഥാനം മാറ്റുക എന്നിങ്ങനെയുള്ള സേവനങ്ങള്‍ ആപ്ലിക്കേഷനിലൂടെ ലഭിക്കും. പരസ്യമോ പരിപാടിയോ പ്രസിദ്ധീകരിക്കാനുള്ള അനുമതി നേടുക, നിക്ഷേപകന്‍ കേന്ദ്രത്തിന്റെ ലൈസന്‍സ് റദ്ദാക്കുക. നഴ്സറി ലൈസന്‍സുകള്‍ നല്‍കുന്നതും പുതുക്കുന്നതും ഉള്‍പ്പെടെ നഴ്സറികള്‍ നിയന്ത്രിക്കുന്നതിനുള്ള സേവനങ്ങളും ഇത് വാഗ്ദാനം ചെയ്യുന്നു.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading