ദോഹ: ഖത്തറില്‍ താജ് ബിരിയാണി റസ്റ്റോറന്റ് പ്രവര്‍ത്തനമാരംഭിക്കുന്നു. നജ്മ അല്‍ ഷഹീം സ്ട്രീറ്റില്‍ നവംബര്‍ 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് റെസ്റ്റോറന്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കശ്മീര്‍, ലക്‌നൗ, ഹൈദരബാദി, ചെന്നൈ, കേരള സ്റ്റൈലിലുള്ള വ്യത്യസ്തമായ ബിരിയാണികള്‍ ലഭ്യമാകുന്ന താജ് ബിരിയാണി റസ്റ്റോറന്റിലെ മറ്റ് വിഭവങ്ങളും വായില്‍ വെള്ളമൂറിക്കുന്നവയാണ്. ഫിഷ് തവകളുടെ വിവിധ രുചികള്‍, തന്തൂര്‍, ചൈനീസ്, മോമോസ്, ചാട്ട് തുടങ്ങിയവയിലും താജ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. വിവിധതരങ്ങളിലുള്ള ജ്യൂസുകളും താജ് ബിരിയാണി റസ്റ്റോറന്റിന്റെ പ്രത്യേകതയാണ്.
ഭക്ഷണം കഴിക്കുന്നതിനോടൊപ്പം ടേക്ക് എവെ, ഡെലിവറി, ഔട്ട്‌ഡോര്‍ കാറ്ററിംഗ്, പാര്‍ട്ടികള്‍ക്കായി ഭക്ഷണ വിതരണം തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മികച്ച ഷെഫുമാരുടെ മേല്‍നോട്ടത്തില്‍ പാകപ്പെടുത്തിയെടുക്കുന്ന രുചി വൈവിധ്യങ്ങള്‍ ആസ്വാദകരുടെ മനവും വയറും നിറയ്ക്കുന്നതാണ്. വിശാലമായ പാര്‍ക്കിംഗ്, പരിപാടികള്‍ക്കായി മിനി ഹാള്‍ എന്നിവയും താജിന്റെ പ്രത്യേകതകളാണ്.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് കടവത്തൂര്‍, സ്ഥാപകന്‍ അക്സര്‍ മുഹമ്മദ്, ഡയറക്ടര്‍ മുഹമ്മദ് ഷംനാസ് എന്നിവര്‍ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
