ലഹരിക്കടത്ത്; സൗദിയില്‍ പ്രവാസികള്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാക്കി

court order

ദമാം: സൗദി അറേബ്യയില്‍ ലഹരിമരുന്ന് കടത്തിയ കേസിലെ ആറ് പ്രതികള്‍ക്ക് വധശിക്ഷ നടപ്പാലാക്കി. മാരക ലഹരി വസ്തുക്കളായ ഹാഷിഷും ആംഫെറ്റാമിന്‍ ഗുളികകളുമായി നജ്‌റാന്‍ മേഖലയില്‍ വച്ച് പിടിയിലായവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികളായ നാല് സൗദി പൗരന്മാരെയും രണ്ട് യമന്‍ സ്വദേശികളെയും വധശിക്ഷയ്ക്ക് വിധേയമാക്കി.

ആറുപേരും കേസില്‍ പ്രതികളാണെന്ന് കോടതി കണ്ടെത്തുകയും അപ്പീല്‍ കോടതി ശരിവയ്ക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പാക്കിയത്. യമന്‍ സ്വദേശികളായ അഹമ്മദ് മുഹമ്മദ് അലി, യഹിയ സാലിഹ് ഹുസൈന്‍, സൗദി പൗരന്‍മാരായ ഹാദി ബിന്‍ സാലിം, സാലിം ബിന്‍ റഖീം, അബ്ദുല്ല ബിന്‍ അഹമ്മദ്, അലി ബിന്‍ ഇബ്രാഹീം എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading