അയല്‍വാസിയുടെ വീട്ടില്‍ പെട്രോള്‍ ബോംബ് കത്തിച്ചെറിഞ്ഞു;കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍

vbb

മധുര: അയല്‍വാസിയുടെ വീട്ടില്‍ പെട്രോള്‍ ബോംബ് കത്തിച്ച് എറിഞ്ഞ കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. മധുര ജില്ലയിലെ ചോളവന്താന്‍ സംഗങ്കോട്ട തെരുവിലെ സ്വദേശിയായ വിഘ്‌നേശ്വരന്‍(19)നെയാണ് ചോലവണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ദീപാവലി ദിവസത്തില്‍ വിഘ്‌നേശ്വരന്റെ അച്ഛന്‍ മുത്തയ്യയും അയല്‍വാസിയായ മദന്‍കുമാറും തമ്മിലുള്ള വാക്ക് തര്‍ക്കമാണ് മുത്തയ്യന്‍ മകന്‍ വിഘ്‌നേശ്വരന്‍ മദന്‍കുമാറിന്റെ വീട്ടില്‍ പെട്രോള്‍ ബോംബ് എറിയുവാന്‍ കാരണമായെന്ന് പോലീസ് പറഞ്ഞു.

അതേസമയം സംഭവത്തില്‍ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. വീടിന്റെ മുന്‍ഭാഗവും തകര്‍ന്നു പോയി. വീട്ടില്‍ ആളുണ്ടായിട്ടും ഭാഗ്യവശാല്‍ ആര്‍ക്കും അപകടം സംഭവിച്ചില്ല. മദന്‍ കുമാര്‍ ചോലവണ്ടന്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒളിവിലായിരുന്ന വിഘ്‌നേശ്വരനെ പിടികൂടിയത്. വിഘ്‌നേശ്വരന്‍ പെട്രോള്‍ ബോംബ് എറിയുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading