ദോഹ: ഖത്തറിലെ സര്‍ക്കാര്‍,സ്വകാര്യമേഖലാ സ്‌കൂളുകള്‍ക്ക് നാളെ അവധി. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് നാളെ ഹിത പരിശോധന നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. വോട്ടിംഗിന്റെ ഭാഗമായി രാജ്യത്തെ എല്ലാ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും നാളെ, നവംബര്‍ 5, ചൊവ്വാഴ്ച അവധിയായിരിക്കുമെന്ന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
സ്‌കൂളുകളിലെ അക്കാദമിക്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകള്‍ക്കും അവധി ബാധകമാണ്. റഫറണ്ടത്തില്‍ പൗരന്മാരുടെ പങ്കാളിത്തം സുഗമമാക്കുന്നതിനാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
