ഡല്‍ഹി: പാലക്കാട് ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റി. കല്‍പ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ തീയതി മാറ്റിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13ന് നടത്താനിരുന്ന വോട്ടെടുപ്പ് നവംബര്‍ 20ലേക്കാണ് മാറ്റിവെച്ചത്.
കല്‍പ്പാത്തി രഥോത്സവം നടക്കന്നതിനാല്‍ നവംബര്‍ 13ലെ വോട്ടെടുപ്പ് മാറ്റിവെക്കണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീയതി മാറ്റികൊണ്ടുള്ള ഉത്തരവില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം, വോട്ടെണ്ണല്‍ തീയതില്‍ മാറ്റമില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
