മുംബൈ: ഓഹരി വിപണിയില്‍ വന്‍ ഇടിവ്. സെന്‍സെക്‌സും നിഫ്റ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു. മിഡ്-ക്യാപ്, സ്‌മോള്‍ ക്യാപ് സെഗ്മെന്റും രണ്ട് ശതമാനത്തോളം ഇടിഞ്ഞു. ആയിരം പോയിന്റിലേറെയാണ് സെന്‍സെക്‌സ് ഇടിഞ്ഞത്. ബാങ്ക്, ഐടി ഓഹരികള്‍ കനത്ത തിരിച്ചടി നേരിട്ടു. അതേസമയം ഫെഡ് റിസര്‍വ് വീണ്ടും നിരക്ക് കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെന്‍സെക്സ് 1,474 പോയന്റ് നഷ്ടത്തില്‍ 78,249ലും നിഫ്റ്റി 477 പോയന്റ് താഴ്ന്ന് 23,826ലുമെത്തി. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂല്യം 6.8ലക്ഷം കോടി താഴ്ന്ന് 4441.3 ലക്ഷം കോടിയായി. സെക്ടറല്‍ സൂചികകളില്‍ നിഫ്റ്റി ബാങ്ക്, ഓട്ടോ, ധനകാര്യ സേവനം, ഐടി, ഫാര്‍മ, മെറ്റല്‍, റിയല്‍റ്റി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ ആന്‍ഡ് ഗ്യാസ് തുടങ്ങിയവ 0.5 ശതമാനം മുതല്‍ 1.7 ശതമാനം വരെ ഇടിവ് നേരിട്ടു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
