ദോഹ: മെന മേഖലയിലെ ആര്‍ട്ടിഫിഷ്യല്‍ ഉച്ചകോടിക്ക് ഖത്തര്‍ വേദിയാകും. ദോഹ എക്‌സിബിഷന്‍ ആന്റ് കണ്‍വെന്ഷന് സെന്ററില്‍ ഡിസംബര്‍ 10, 11 തീയതികളില്‍ ഉച്ചകോടി നടക്കും. ഖത്തര്‍ സ്‌റ്റേറ്റ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇന്‍സ്പയേര്‍ഡ് മൈന്‍സാണ് ആഗോള ഉച്ചകോടി സംഘടിപ്പിക്കുന്നത്.
ഇതാദ്യമായാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ (നിര്‍മിത ബുദ്ധിയില്‍) മേഖലയില്‍ ഒരു അന്താരാഷ്ട്ര സമ്മേളനം നടക്കുന്നത്. രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഉച്ചകോടിയില്‍ വിവിധ സെക്ഷനുകളിലായി നൂറിലധികം വിദഗ്ദര്‍ സംസാരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മ്മിത ബുദ്ധിയില്‍ (എഐ) ഹൃദയത്തില്‍ മാനവികത കുടിയിരുത്തുക എന്ന പ്രമേയവുമായാണ് ആദ്യ ഉച്ചകോടിക്ക് ഖത്തര്‍ വേദിയാകുന്നത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
