കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ്സിന് മുകളില്‍ പ്രായമുള്ള പ്രവാസി തൊഴിലാളികളുടെ വിസ പുതുക്കല്‍ നിയമത്തില്‍ ഇളവ് അനുവദിക്കുന്നതിന് നീക്കം. മൂന്ന് വര്‍ഷം മുന്‍പ് നടപ്പാക്കിയ നിയമം തൊഴില്‍ വിപണിയില്‍ പ്രതികൂലമായ സ്വാധീനം ഉണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. വിസ പുതുക്കല്‍ നിയന്ത്രണം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ പുനഃപരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍, ബിരുദമില്ലാത്ത 60 വയസ്സ് കഴിഞ്ഞ പ്രവാസിക്ക് വിസ പുതുക്കാന്‍ പ്രതിവര്‍ഷം 1000 ദിനാറാണ് ചെലവ്. ഇതോടെ നിരവധി പരിചയസമ്പന്നരായ പ്രവാസി തൊഴിലാളികള്‍ രാജ്യം വിട്ടു. ഇത് രാജ്യത്തെ പ്രൊഫഷനലുകളുടെയും സാങ്കേതിക തൊഴിലാളികളുടെയും എണ്ണം കുറയുന്നതിന് ഇടയാക്കിയെന്നാണ് കണ്ടെത്തല്‍.
രാജ്യത്തെ തൊഴില്‍ വിപണിയുടെ പുരോഗതി ലക്ഷ്യമിട്ട് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ സര്‍ക്കാര്‍ പ്രവാസി ജീവനക്കാര്‍ക്ക് സ്വകാര്യ മേഖലയിലേക്ക് മാറാനും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാനുള്ള അനുവാദവും നല്‍കിയിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
