അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 46 കോടി രൂപ (ഏകദേശം 20 ദശലക്ഷം ദിര്‍ഹം) സമ്മാനം. ഇന്നലെ നടന്ന നറുക്കെടുപ്പില്‍ പ്രിന്‍സ് ലോലശ്ശേരി സെബാസ്റ്റിയന്‍ എന്നയാള്‍ക്കാണ് ലോട്ടറി അടിച്ചത്.
ഷോ അവതാരകരില്‍ നിന്ന് ഫോണ്‍ കോള് ലഭിച്ച ശേഷമാണ് സമ്മാനം കിട്ടിയത് ഉറപ്പിച്ചതെന്നും സുഹൃത്തുക്കള്‍ അറിയിച്ചപ്പോള്‍ വിശ്വസിച്ചില്ലെന്നും പ്രിന്‍സ് പറഞ്ഞു. ഷാര്‍ജയില്‍ താമസിക്കുന്ന പ്രിന്‍സ് ഒക്ടോബര്‍ നാലിനാണ് ടിക്കറ്റ് എടുത്തത്. 197281 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം. സമ്മാനത്തുക പത്ത് സുഹൃത്തുക്കളുമായി പങ്കിടുമെന്നും പ്രിന്‍സ് അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
