സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ‘ഖത്തര്‍ സ്‌കോളര്‍ഷിപ്പ്’

scholarship

ദോഹ: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ദോഹ ഇന്‍സ്റ്റിറ്റ്യൂട്ടും എഡ്യൂക്കേഷന്‍ എബൗവ് ഓള്‍ ഫൗണ്ടേഷനും (ഇഎഎ). ഖത്തറിലേയും മറ്റ് രാജ്യങ്ങളിലേയും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിക് അവസരങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

താഴ്ന്ന വരുമാനമുള്ള പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജുവേറ്റ് സ്റ്റഡീസ് (ഡിഐ) ഇഎഎയുമായി സഹകരണ കരാറില്‍ ഒപ്പുവച്ചു. ‘ഖത്തര്‍ സ്‌കോളര്‍ഷിപ്പ്’ പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സംരംഭം. ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം വര്‍ദ്ധിപ്പിക്കുകയും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിരുദാനന്തര ബിരുദം നേടുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നത് ലക്ഷ്യമിട്ടാണ് തീരുമാനം.

ഇതിലൂടെ സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഖത്തറിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ദോഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്രാജ്വേറ്റ് സ്റ്റഡീസിന്റെ പ്രസിഡന്റ് ഡോ. അബ്ദുല്‍വഹാബ് എല്‍ അഫെന്‍ഡി വ്യക്തമാക്കി. വിവിധ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ഖത്തറിനകത്തും പുറത്തും നിന്നുള്ള വിദ്യാര്‍ത്ഥികളെ സ്‌കോളര്‍ഷിപ്പിനായി തിരഞ്ഞെടുക്കും. രണ്ട് അധ്യയന വര്‍ഷങ്ങളെ ഉള്‍ക്കൊള്ളുന്നതാണ് സ്‌കോളര്‍ഷിപ്പുകള്‍ .

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading