ഗാര്‍ഹിക തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് ഇനി എളുപ്പത്തില്‍; നടപടിക്രമങ്ങള്‍ അറിയാം

domestic work2

ദുബായ്: ദുബായില്‍ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നത് ഇനി എളുപ്പത്തില്‍. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വീസയെടുക്കാന്‍ പേപ്പര്‍ വര്‍ക്കുകള്‍ ഒഴിവാക്കി ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ദുബായ് നൗ ആപ്പിലൂടെ ഇപ്പോള്‍ സാധിക്കും. ദുബായ് നൗ ആപ്പില്‍ ഡൊമസ്റ്റിക് വര്‍ക്കര്‍ റസിഡന്‍സി എന്ന പുതിയ സേവനം കൂടി ഉള്‍പ്പെടുത്തി. ഗാര്‍ഹിക തൊഴിലാളികള്‍ക്കായുളള വീസയ്ക്ക് അപേക്ഷിക്കാനും, വീസ പുതുക്കുന്നതിനും റദ്ദാക്കുന്നതിനുമെല്ലാം ഇതിലൂടെ സാധിക്കും. യുഎഇ പാസ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്.

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ജിസിസി രാജ്യങ്ങളിലെ താമസ വീസയുളളവര്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയും. അതേസമയം വിസ എടുക്കുന്നതിന്

1. സ്‌പോണ്‍റിന് സാധുവായ എമിറേറ്റ്‌സ് ഉണ്ടായിരിക്കണം.
2. ഗാര്‍ഹിക തൊഴിലാളിയെ കൂടി ഉള്‍പ്പെടുത്തിയുളള ആരോഗ്യ ഇന്‍ഷുറന്‍സും ആവശ്യമാണ്.
3. ഗാര്‍ഹിക തൊഴിലാളിക്ക് സാധുവായ പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം.
4. പ്രായം 18 വയസ്സിന് മുകളിലായിരിക്കണം, 60 വയസ്സില്‍ കവിയാനും പാടില്ല. എന്നാല്‍ യുഎഇയില്‍ താമസവീസയുണ്ടായിരുന്ന, റദ്ദാക്കി മൂന്ന് മാസത്തിനപ്പുറം കഴിയാത്തവരാണെങ്കില്‍ ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ട്.
5. ഗാര്‍ഹിക തൊഴിലാളിയുടെ ജോലി സംബന്ധമായുളള കാര്യങ്ങളില്‍ വ്യക്തതയുണ്ടായിരിക്കണം.

എന്നാല്‍ ഗാര്‍ഹിക തൊഴിലാളിയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് എന്‍ട്രി പെര്‍മിറ്റ് നിര്‍ബന്ധമാണ്. അതേസമയം യുഎഇയ്ക്ക് പുറത്താണെങ്കില്‍ ദുബായ് നൗ ആപ്പിലൂടെ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. യുഎഇയിലേക്ക് വരുന്നതിനുളള നടപടിക്രമങ്ങള്‍ നടത്താം. യുഎഇയിലെത്തിയാല്‍ ആരോഗ്യ പരിശോധന നടത്തണം. എവിടെയാണ് മെഡിക്കല്‍ പരിശോധന, സമയം എന്നത് സംബന്ധിച്ച വിവരങ്ങള്‍ സ്‌പോണ്‍സര്‍ക്ക് സന്ദേശങ്ങളിലൂടെ ലഭ്യമാകും. ആരോഗ്യ പരിശോധന വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ എമിറേറ്റ്‌സ് ഐഡിയും വീസയും ലഭിക്കും

യുഎഇയില്‍ ഉളളവരാണെങ്കില്‍ ദുബായ് നൗ ആപ്പിലൂടെ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കാം. ചെയ്ഞ്ച് സ്റ്റാറ്റസിനായി അപേക്ഷിക്കാം. എക്‌സിറ്റാണെങ്കില്‍ വീണ്ടും യുഎഇയിലേക്ക് വരാന്‍ അപേക്ഷ നല്‍കാം. ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കാം. ആരോഗ്യ പരിശോധന പൂര്‍ത്തിയാക്കി ആരോഗ്യവാനാണെന്ന് തെളിഞ്ഞാല്‍ എമിറേറ്റ്‌സ് ഐഡിയും വീസയും ലഭിക്കും.

എന്‍ട്രി പെര്‍മിറ്റിന് ഏകദേശം 300 ദിര്‍ഹമായിരിക്കും. വാറന്റി ഫീസ് – 2000 ദിര്‍ഹം (സ്‌പോണ്‍സര്‍ തരം അനുസരിച്ച് വ്യത്യാസമുണ്ടാകാം). സ്റ്റാറ്റസ് മാറാന്‍- ഏകദേശം 500 ദിര്‍ഹം. ആരോഗ്യപരിശോധന- 300 ദിര്‍ഹം മുതല്‍ 1000 ദിര്‍ഹം വരെ (തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് നിരക്കില്‍ വ്യത്യാസമുണ്ടാകാം). പുതിയ താമസ വീസ- ഏകദേശം 375 ദിര്‍ഹം. റിക്രൂട്ട്‌മെന്റ് ഫീസ് – 500 ദിര്‍ഹം (സ്‌പോണ്‍സര്‍ തരം അനുസരിച്ച് വ്യത്യാസമുണ്ടാകാം). എമിറേറ്റ്‌സ് ഐഡി- 375 ദിര്‍ഹം. എന്‍ട്രി പെര്‍മിറ്റ് മുതല്‍ എമിറേറ്റ്‌സ് ഐഡി ലഭിക്കുന്നതുവരെയുളള നടപടിക്രമങ്ങള്‍ക്ക് ഏകദേശം നാലാഴ്ച വരെ സമയമെടുക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading