മസ്‌കത്ത്: ഒമാനിലെ വിവിധ റോഡുകളില്‍ ട്രക്കുകള്‍ക്ക് നിരോധനം. വ്യാഴം, ശനി ദിവസങ്ങളില്‍ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
മസ്‌കത്ത് ഗവര്‍ണറേറ്റില പ്രധാന റോഡുകള്‍, അല്‍ ദഖിലിയ റോഡ്, ബാത്തിന ഹൈവേ എന്നീ റോഡുകളിലാണ് നിയന്ത്രണം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകിട്ട് നാല് മണിവരേയും ശനിയാഴ്ച വൈകിട്ട് നാല് മണിമുതല്‍ രാത്രി പത്ത് മണിവരേയുമാണ് നിയന്ത്രണം. ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
