ദോഹ: ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് സൈനികര്‍ മരിച്ചതായി ഇറാന്‍. ടെഹ്റാന്‍ പ്രവിശ്യയിലെ സൈനിക സൈറ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേല്‍ ആക്രമണം നടത്തിയതെന്നും ഇറാന്‍ സ്ഥിരീകരിച്ചു. ഇറാന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ചിരുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇസ്രയേലിന്റെ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.
ആക്രമണത്തെ ഖത്തര്‍, യുഎഇ, സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. ആക്രമണങ്ങള്‍ രൂക്ഷമാകുന്നതില്‍ രാജ്യങ്ങള്‍ ഉത്ഖകണ്ഠയും പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണിതെന്ന് ഖത്തര്‍ പ്രതികരിച്ചു. സ്ഥിതിഗതികള്‍ ശാന്തമാക്കാനും സംഘര്‍ഷാവസ്ഥ ലഘൂകരിക്കാനും ഗസയിലേയും ലെബനനിലേയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഖത്തര്‍ ആഹ്വാനം ചെയ്യുകയും ചെയ്തു.
ഗസ മുനമ്പിലെ കമാല്‍ അദ്വാന്‍ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തേയും ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
