മസ്‌കത്ത്: ഒമാനില്‍ ബാങ്ക് ജീവനക്കാരായി ആള്‍മാറാട്ടം നടത്തിയതിന് ഏഷ്യന്‍ പൗരത്വമുള്ള ആറ് പേരെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസര്‍ച്ച് അറസ്റ്റ് ചെയ്തു. ഡാറ്റ അപ്ഡേറ്റ് ചെയ്യണമെന്ന് അവകാശപ്പെട്ട് ഉപഭോക്താക്കളോട് സ്വകാര്യ, ബാങ്കിംഗ് വിശദാംശങ്ങള്‍ പങ്കിടാന്‍ ആവശ്യപ്പെട്ടതായാണ് ആരോപണം.
ഇത്തരം തട്ടിപ്പുകളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വ്യാജ ഫോണ്‍ കോളുകളോട് പ്രതികരിക്കരുതെന്നും അജ്ഞാതര്‍ ആവശ്യപ്പെട്ടാല്‍ വ്യക്തിഗത/ബാങ്കിംഗ് വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും റോയല്‍ ഒമാന്‍ പോലീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം അറസ്റ്റിലായവരുടെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
