സാംസ്‌കാരിക വിരുന്നൊരുക്കി ‘ഭാരത് ഉത്സവ്’ അരങ്ങേറി

EMBA

ദോഹ: ഖത്തറില്‍ ഇന്ത്യയുടെ സാംസ്‌കാരിക കലകള്‍ പ്രദര്‍ശിപ്പിച്ച് ഭാരത് ഉത്സവ് 2024 അരങ്ങേറി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിന്റെ (ഐസിസി) നേതൃത്വത്തില്‍ ഒക്ടോബര്‍ 25-ന് ക്യുഎന്‍സിസിയിലെ അല്‍ മയ്യസ്സ ഹാളില്‍ നടന്ന മെഗാ ഇവന്റില്‍ ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ മുഖ്യാതിഥിയായിരുന്നു. ഖത്തറിലെ നിരവധി പ്രമുഖരും 18 രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസി അംബാസഡര്‍മാരും ഡിപ്ലോമാറ്റിക് കോര്‍പ്പുകളും എംബസി ഉദ്യോഗസ്ഥര്‍, അപെക്സ് ബോഡി പ്രസിഡന്റുമാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കള്‍, ഇന്ത്യയിലെ വിവിധ ഭാഷകളെയും സംസ്‌കാരങ്ങളെയും പ്രതിനിധീകരിക്കുന്ന എല്ലാ വിഭാഗങ്ങളും പരിപാടിക്ക് സാക്ഷ്യം വഹിച്ചു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യവും വിനോദസഞ്ചാര സാധ്യതകളും അവതരിപ്പിക്കാന്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ഐസിസി എംസിയുടെയും ഇന്ത്യന്‍ കമ്മ്യൂണിറ്റികളുടെയും കഠിനാധ്വാനത്തെയും സമര്‍പ്പണത്തെയും ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ അഭിനന്ദിച്ചു. ഇന്ത്യയും ഖത്തറും തമ്മിലുള്ള അഞ്ച് ദശാബ്ദക്കാലത്തെ നയതന്ത്രബന്ധം എപ്പോഴും സൗഹൃദം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുവനീര്‍ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു.

ഇന്ത്യന്‍ എംബസിയുടെ ഫസ്റ്റ് സെക്രട്ടറി ഡോ. വൈഭവ് തണ്ടാലെയുടേയും കോ-ഓര്‍ഡിനേറ്റിംഗ് ഓഫീസറുടെയും മാര്‍ഗനിര്‍ദേശവും പിന്തുണയും പരിപാടിയുടെ വിജയത്തിന് വളരെയധികം സംഭാവന നല്‍കി. ഐസിസി പ്രസിഡന്റ് എ.പി.മണികണ്ഠന്‍ പരിപാടിക്ക് സ്വാഗതം ആശംസിച്ചു. ഖത്തറിലെ സംഘടനകള്‍, ഇന്ത്യന്‍ സ്‌കൂളുകള്‍, മറ്റ് ഇന്ത്യന്‍ കമ്മ്യൂണിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 42-ലധികം പ്രകടനങ്ങള്‍ ഭാരത് ഉത്സവില്‍ അരങ്ങേറി. നാടോടി നൃത്തങ്ങളുടെ വിവിധ രൂപങ്ങള്‍, ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുമുള്ള ടൂറിസം ഹൈലൈറ്റുകള്‍ എന്നിവ പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചു.

ഐസിസി ജനറല്‍ സെക്രട്ടറി മോഹന്‍ കുമാര്‍ ആമുഖ അവതരണം നടത്തി. ഐസിസി വൈസ് പ്രസിഡന്റ് സുബ്രഹ്‌മണ്യ ഹെബ്ബഗെലു നന്ദി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ പി.എന്‍.ബാബുരാജന്‍, ഐസിസി കള്‍ച്ചറല്‍ സെക്രട്ടറി നന്ദിനി അബ്ബഗൗനി, ശാന്തനു ദേശ്പാണ്ഡെ എന്നിവര്‍ ടീമുകളെ നയിച്ചു. അന്‍ഷു ജെയിന്‍ അവതാരകയായി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading