പേപ്പര്‍ കപ്പുകള്‍ കളറാക്കാം; കുട്ടികള്‍ക്ക് പെയിന്റിംഗ് മത്സരവുമായി കാക് ഖത്തര്‍

PAINT

ദോഹ: ഖത്തറിലെ പ്രവാസി കുട്ടികള്‍ക്കായി കോണ്‍ഫെഡറേഷന്‍ ഓഫ് അലൂമിനി അസോസിയേഷന്‍സ് ഓഫ് കേരള ഖത്തര്‍ (കാക് ഖത്തര്‍), ‘CUP’ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നു. നവംബര്‍ 15 വെള്ളിയാഴ്ച രാവിലെ 8 മണിമുതല്‍ റയാനിലെ അല്‍റയാന്‍ പ്രൈവറ്റ് സ്‌കൂളിലാണ് മത്സരം. ജൂനിയര്‍ (അഞ്ചു വയസ്സിനും എട്ടു വയസ്സിനും ഇടയില്‍) ഇന്റര്‍മീഡിയറ്റ് (എട്ടു വയസ്സിനും 13 വയസ്സിനും ഇടയില്‍) എന്നീ രണ്ട് കാറ്റഗറികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കും. ജൂനിയര്‍ വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 2016 നവംബര്‍ അഞ്ചിന്നും 2019 നവംബര്‍ അഞ്ചിനും ഇടയില്‍ ജനിച്ചവരായിരിക്കണം. ഇന്റര്‍ മീഡിയേറ്റ് വിഭാഗത്തില്‍ മത്സരിക്കുന്നവര്‍ 2011 നവംബര്‍ അഞ്ചിനും 2016 നവംബര്‍ നാലിനും ഇടയില്‍ ജനിച്ചവരായിരിക്കണം.

പേപ്പര്‍ കപ്പുകളില്‍ സ്‌കെച്ച് പെന്‍ ഉപയോഗിച്ചാണ് പെയിന്റിംഗ് ചെയ്യേണ്ടത്. വരയ്ക്കുന്നതിന് ആവശ്യമായ പേപ്പര്‍ കപ്പുകള്‍ സംഘാടകര്‍ നല്‍കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ താഴെ ക്കൊടുത്ത ഗൂഗിള്‍ ഫോമില്‍ നവംബര്‍ 5ന് മുമ്പായി പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം. വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിക്കറ്റുകളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 77199690, 55658574, 70331167, 55928007, 55093773 എന്നീ നമ്പറുകളിലോ http://www.facebook.com/caakqatar എന്ന ഫേസ്ബുക്ക് പേജിലോ ബന്ധപ്പെടാവുന്നതാണ്.

ഗൂഗിള്‍ ഫോം: https://docs.google.com/forms/d/e/1FAIpQLScRtKeljq3lS9zitJvRfHWI6Ha58z_KBCbWArDxNGUOL8bxKw/viewform

അല്‍ സഹീം ആര്‍ട്‌സ് ഈവന്‍സ് പ്രസിഡന്റ് അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി സിറാജ്, ട്രഷറര്‍ ഗഫൂര്‍ കാലിക്കറ്റ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആശ ഗോപകുമാര്‍, സുഹറ മുജീബ്, ശ്രീകുമാര്‍, ഷഹനാസ് ബാബു, ഷഹീം മേപ്പാട്ട്, സിദ്ദീഖ് ചെറുവള്ളൂര്‍ എന്നിവര്‍ അടങ്ങുന്ന സബ് കമ്മിറ്റിക്കും കാക് ഇന്റര്‍ കോളേജിയേറ്റ് സ്‌പോര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഹുസൈന്‍ പി എസ് എച്ച്, സാം കുരുവിള എന്നിവരുടെ നേതൃത്വത്തില്‍ പ്രോഗ്രാം കമ്മിറ്റിക്കും രൂപം നല്‍കി.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading