മസ്‌കത്ത്: ഒമാനില്‍ 2025 ഹജ്ജ് സീസണിലെ രജിസ്‌ട്രേഷന്‍ നവംബറില്‍ ആരംഭിക്കും. ഈ സീസണില്‍ ഹജ്ജ് നിര്‍വ്വഹിക്കാന്‍ താല്‍പര്യമുള്ള തീര്‍ത്ഥാടകര്‍ ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്യണം. 2024 നവംബര്‍ 4 മുതല്‍ നവംബര്‍ 17, ഞായറാഴ്ച വരെ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരമുണ്ട്. http://www.hajj.om എന്ന മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് എന്‍ഡോവ്‌മെന്റ് മതകാര്യ മന്ത്രാലയം അറിയിച്ചു.
ഇത്തവണ 14,000 തീര്‍ത്ഥാടകര്‍ക്കാണ് ഒമാനില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുള്ളത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
