ദോഹ : കലാലയം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പതിനാലാം എഡിഷന്‍ ഖത്വര്‍ നാഷണല്‍ പ്രവാസി സാഹിത്യോത്സവിന്റെ പോസ്റ്റര്‍ പ്രകാശനം ഷാഫി പറമ്പില്‍ എം.പി നിര്‍വഹിച്ചു. ആര്‍ എസ് സി നാഷണല്‍ നേതാക്കളായ ഹാരിസ് പുലാശ്ശേരി ,ആസിഫ് അലി കൊച്ചന്നൂര്‍, റമീസ് തളിക്കുളം, സഫീര്‍ തൃശ്ശൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. നവംബര്‍ എട്ടിന് അബൂ ഹമൂര്‍ ഹാമില്‍ട്ടണ്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വെച്ച് നടക്കുന്ന സാഹിത്യോത്സവില്‍ നിരവധി കലാ പ്രതിഭകള്‍ പങ്കെടുക്കും .
ഖത്തറില്‍ അടക്കം പത്തൊന്‍പത് രാജ്യങ്ങളില്‍ പ്രവാസി മലയാളികളായ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും സര്‍ഗശേഷിയെയും ആവിഷ്‌കാരങ്ങളെയും പരിപോഷിപ്പിക്കാനും പ്രകടിപ്പിക്കാനുമായി വിവിധയിനം കലാ മത്സരങ്ങള്‍ പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കുടുംബ വേദിയില്‍ നിന്നും തുടങ്ങി ഖത്തറിലെ രിസാല സ്റ്റഡി സര്‍ക്കിളിന്റെ 60 യൂണിറ്റുകളിലും 14 സെക്ടറുകളിലും നാല് സോണുകളിലുമായി നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷമാണ് നവംബര്‍ 8 ന് ദേശീയ തലത്തില്‍ പ്രവാസി സാഹിത്യോത്സവ് നടക്കുന്നത്. ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍, ജനറല്‍ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടക്കുക. ക്യാമ്പസ് വിഭാഗത്തില്‍ സ്‌കൂളുകളെ പ്രതിനിധീകരിച്ച് പ്രത്യേകം മത്സരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമുണ്ട്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
