ദോഹ: ഖത്തര്‍ ഇന്ത്യന്‍ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐസിബിഎഫ്) പ്രവാസികളായ സ്ത്രീകള്‍ക്കായി ‘ഷീ’ മെഡിക്കല്‍ ക്യാമ്പ് എന്ന പേരില്‍ പ്രത്യേക സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സി റിംഗ് റോഡിലെ റെയ്യാദ (Reyada) മെഡിക്കല്‍ സെന്ററില്‍ ഒക്ടോബര്‍ 11, വെള്ളിയാഴ്ച രാവിലെ 7.00 മണിമുതല്‍ 11 മണി വരെ ക്യാമ്പ് നടക്കും.
ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണ കാമ്പയിന്റെ ഭാഗമായാണ് പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്. സൗജന്യ മെഡിക്കല്‍ ചെക്ക്-അപ്പുകള്‍ ഉപയോഗപ്പെടുത്താന്‍ ബുദ്ധിമുട്ടുള്ളവര്‍ അറിയിക്കണമെന്നും ഐസിബിഎഫ് അറിയിച്ചു.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, ഡെന്റല്‍, ബ്രെസ്റ്റ് സ്‌ക്രീനിംഗ്, ഫിസിയോതെറാപ്പി തുടങ്ങിയ സേവനങ്ങളും വിഷന്‍ ടെസ്റ്റ്, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം, ബ്ലഡ് ഷുഗര്‍, എന്നിവ ഉള്‍പ്പെടെ നിരവധി ലബോറട്ടി പരിശോധനകളും ലഭിക്കും. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കണ്‍സള്‍ട്ടേഷനും ക്യാമ്പിന്റെ ഭാഗമായി ലഭ്യമാക്കും. ബ്രെസ്റ്റ് എക്‌സാമിനേഷന്‍, ഡെമോണ്‍ട്രേഷന്‍ എന്നിവയ്ക്കായി പ്രത്യേക സെഷന്‍ ക്യാമ്പും ഒരുക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ചുവടെയുള്ള ഗൂഗിള്‍ ഫോം പൂരിപ്പിക്കുക:https://docs.google.com/forms/d/e/1FAIpQLSeKksurwK-G5HZ3S4CoEEPxoweXD_b94QUFzQgFdYaltpKunA/viewform
കൂടുതല്‍ വിവരങ്ങള്‍ക്ക് 66836004, 77012808 എന്ന നമ്പറുകളില്‍ ബന്ധപ്പെടാം. ഐസിബിഎഫിന്റെ ഇന്‍ഷുറന്‍സ് സേവനങ്ങളും ക്യാമ്പിന്റെ ഭാഗമായി ലഭിക്കും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
