അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയിലെ മികച്ച അധ്യാപകര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കും. അധ്യാപകരുടെ നേട്ടങ്ങളും മികവും പരിഗണിച്ചാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുക. അധ്യാപകരുടെ നേട്ടങ്ങളും മികവും കണക്കിലെടുത്താണ് അംഗീകാരം നല്‍കുക. കുട്ടികള്‍ക്കുള്ള കേന്ദ്രങ്ങള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലുള്ള അധ്യാപകരെ വരെ പരിഗണിക്കും.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഒക്ടോബര്‍ 15 മുതല്‍ അപേക്ഷകള്‍ നല്‍കാമെന്ന് നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) അറിയിച്ചു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
