ദോഹ: ഗസയില്‍ ജീവന്‍ നഷ്ടമായ കുട്ടികള്‍ക്കായി ആര്‍ട്ട് ഇന്‍സ്റ്റാലേഷനുമായി ഖത്തര്‍. ‘എക്കോ ഓഫ് ലോസ്റ്റ് ഇന്നസെന്‍സ്’ എന്ന പേരില്‍ മിഷരിബ് മ്യൂസിയത്തിലാണ് പ്രദര്‍ശനമൊരുക്കിയത്. ഖത്തര്‍ മ്യൂസിയവുമായി സഹകരിച്ച് ഗസയ്ക്കുള്ള ധനസമാഹരണാര്‍ത്ഥമാണ് കാലപ്രദര്‍ശനം ഒരുക്കിയത്.
‘ഐ ആം നോട്ട് ജസ്റ്റ് എ നമ്പര്‍ എന്ന് രേഖപ്പെടുത്തിയ കറുത്ത ടീ-ഷര്‍ട്ടുകള്‍ ധരിച്ച’15,000-ലധികം ടെഡിബിയറുകളാണ് പ്രദര്‍ശിപ്പിച്ചത്. മിഷരിബ് ഡൗണ്‍ടൗണിലെ ബരാഹത്ത് മിഷരിബ് നടപ്പാതയില്‍ പാവകള്‍ നിരത്തിയായിരുന്നു പ്രദര്‍ശനം. സെപ്തംബര്‍ 16 മുതല്‍ 26 വരെ നടത്തിയ പ്രദര്‍ശനത്തില്‍ വില്‍പ്പന നടത്തിയ ടെഡി ബിയറുകളുടെ വരുമാനം ഗസയിലെ കുട്ടികള്‍ക്കായി സംഭാവന ചെയ്യും. ലെബനീസ് കലാകാരനായ ബച്ചീര്‍ മുഹമ്മദാണ് കലാസൃഷ്ടിക്ക് പിന്നില്‍.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/Iz8594zylUiGUCaltFYrr7
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
