ദോഹ: ഖത്തറില്‍ വാഹന പരിശോധനയ്ക്കുള്ള വീഡിയോ ഗൈഡ് ഫഹേസ് പുറത്തുവിട്ടു. വര്‍ഷത്തില്‍ ഒരിക്കല്‍ കൃത്യമായി വാഹനങ്ങള്‍ പരിശോധന നടത്തേണ്ടത് നിര്‍ബന്ധമാണ്. ലൈറ്റ്, ഹെവി വാഹനങ്ങള്‍, ഹെവി കണ്‍സ്ട്രക്ഷന്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹന പരിശോധനകള്‍ നടത്തുന്ന ഖത്തറിലെ ഏക ലൈസന്‍സുള്ള സ്ഥാപനമാണ് വൊക്വോദ് വെഹിക്കിള്‍സ് ഇന്‍സ്‌പെക്ഷന്‍ (FAHES).
– ആദ്യം വൊക്വോദ് (WOQOD) ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക,
– സെലക്ട് ഫഹേസ്
– ബുക്ക് ആന്‍ അപ്പോയിന്‍മെന്റ്
– ഓണ്‍ലൈന്‍ പേയ്‌മെന്റിലൂടെ പണം അടയ്ക്കുക.
-അപ്പോയിന്‍മെന്റ് ബുക്ക് ചെയ്ത സമയത്ത് ഫഹേസ് സെന്ററുകളില്‍ എത്തുക
– സെക്യൂരിറ്റി ഗേറ്റില്‍ സമയം കാണിക്കുക
– തുടര്‍ന്ന് മുന്നിലുള്ള ഗേറ്റില്‍ പേയ്‌മെന്റ് ചെയ്ത രസീത്/ അല്ലെങ്കില്‍ പേയ്‌മെന്റ് ചെയ്യുക
– രസീത് സെന്ററില്‍ കാണിച്ച് പരിശോധനയ്ക്ക് വാഹനം കൈമാറുക
-പരിശോധയ്ക്ക് ശേഷം സ്റ്റാറ്റസ് മെസേജുകളായി വാഹന ഉടമകള്‍ക്ക് ലഭിക്കും.
– തുടര്‍ന്ന് ആപ്പില്‍ കയറി സിസ്റ്റം അപ്‌ഡേറ്റ്& ഇന്‍ഷുറന്‍സ് റിന്യൂവല്‍ അപ്‌ഡേറ്റ് ചെയ്യുക
– മെട്രാഷില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം അടുത്തുള്ള ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റില്‍ എത്തി രജിസ്‌ട്രേഷന്‍ കാര്‍ഡ് വാങ്ങുക.
വാഹനങ്ങളിലെ ഓയില്‍/ ഇന്ധന ചോര്‍ച്ച, ഹോണ്‍ പ്രശ്‌നം, ഇന്റിക്കേറ്ററുകള്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തത്, വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാഹനങ്ങളില്‍ കണ്ടെത്തിയാല്‍ വാഹനങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കേണ്ടി വരും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
