ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു

death

ദോഹ: ഖത്തറില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ സ്വദേശി ഷഫീഫ് (36) ആണ് മരിച്ചത്. താമസ സ്ഥലത്തിന് അടുത്തുള്ള മുറിയിലുണ്ടായ തീപിടിത്തില്‍ പുക ശ്വസിച്ചാണ് മരണം. പുക ശ്വസിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

ഈ മാസം 19നാണ് സംഭവം. അല്‍ റയ്യാനില്‍ ഷഫീഖ് താമസിച്ച വില്ലയുടെ തൊട്ടടുത്ത മുറിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് തീപിടിക്കുകയായിരുന്നു. ഒക്ടോബറില്‍ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഭാര്യ: ബുസൈറ, പിതാവ്: ഉമ്മര്‍, മാതാവ്: ഖദീജ. ഖത്തറിലെ സ്വകാര്യ സ്ഥാപനത്തില്‍ മാര്‍ക്കിംഗ്- സെയില്‍സ് എക്‌സിക്യൂട്ടീവായി ജോലി ചെയ്യുകയായിരുന്നു.

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading