ദോഹ: ഖത്തറിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ദോഹ മെട്രോ സൗജന്യയാത്ര പ്രഖ്യാപിച്ചു. ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ചാണ് സൗജന്യയാത്ര പ്രഖ്യാപിച്ചത്. സെപ്തംബര്‍ 26, 27,28 തീയതികളിലാണ് ഫ്രീ യാത്ര പ്രഖ്യാപിച്ചത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവര്‍ക്ക് സൗജന്യമായി ദോഹ മെട്രോയിലും ലുസൈല്‍ ട്രാമിലും യാത്ര അനുവദിക്കും. സൗജന്യ പാസ് ഉപയോഗിച്ച് ഒരു ദിവസം മുഴുവന്‍ മെട്രോയില്‍ യാത്ര ചെയ്യാമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.
എയര്‍പോര്‍ട്ട് വഴി സന്ദര്‍ശകര്‍ക്ക് ഏകദിന സൗജന്യ യാത്രാ പാസ് നല്‍കും. രാജ്യത്തെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരകരുടെ യാത്ര എളുപ്പമാക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി.
