ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഈസ്റ്റ് ഇന്റര്‍സെക്ഷനില്‍ ഗതാഗത
നിയന്ത്രണം. സി-റിംഗ് റോഡില്‍ നിന്ന് കോര്‍ണിഷ് സ്ട്രീറ്റിലേക്കും ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റാസ് ബു അബൗദ് സ്ട്രീറ്റിലേക്കും പോകുന്ന ഈസ്റ്റ് ഇന്റര്‍സെക്ഷന്‍ ഭാഗീകമായി അടച്ചു.
ഇന്ന് മുതല്‍ ഇന്റര്‍സെക്ഷന്‍ താല്‍ക്കാലികമായി ഭാഗീകമായി അടച്ചതായി ഖത്തര്‍ ആഭ്യന്തര മന്ത്രലായം അറിയിച്ചു. ഇന്ന്, സെപ്തംബര്‍ 27, വെള്ളിയാഴ്ച പുലര്‍ച്ചെ 5 മണിമുതല്‍ രണ്ടര ദിവസത്തേക്കാണ് റോഡ് അടച്ചിടുന്നത്. യാത്രക്കാര്‍ ഇതര റോഡുകള്‍ ഉപയോഗിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
