നെഹ്‌റുട്രോഫി വള്ളംകളി; പൊതു അവധി പ്രഖ്യാപിച്ചു

alappi2

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. 70-മത് നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന പശ്ചാത്തലത്തിലാണ് അവധി. നാളെ, സെപ്തംബര്‍ 28, ശനിയാഴ്ച ആലപ്പുഴ ജില്ലയില്‍ പൊതുഅവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പത്തിന് നടത്താനിരുന്ന വള്ളംകളി സെപ്തംബര്‍ 28ലേക്ക് മാറ്റുകയായിരുന്നു. ആദ്യം വള്ളംകളി നടത്തേണ്ടെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ പ്രതിഷേധം ശക്തമായതോടെയാണ് അയഞ്ഞത്. ചാംപ്യന്‍സ് ബോട്ട് ലീഗ് ഇത്തവണ നടത്തുന്നില്ലെന്ന തീരുമാനത്തില്‍ നിന്നും ടൂറിസം വകുപ്പ് പിന്നാക്കം പോയിട്ടുണ്ട്. അതേസമയം വള്ളംകളിയോട് അനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കി. ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി മത്സരത്തിനെത്തുന്നത്. രാവിലെ 11ന് മത്സരങ്ങള്‍ ആരംഭിക്കും.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

 

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading