ദുബായ്: ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ പേരില്‍ ഫോണ്‍ വിളിച്ച് പണം തട്ടുന്നതായി പരാതി. പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്റെ പേരില്‍ ലഭിക്കുന്ന വ്യാജ ഫോണ്‍ കോളുകളില്‍ ജാഗ്രത പാലിക്കണമെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നറിയിപ്പ് നല്‍കി. പ്രവാസികളുടെ കുടിയേറ്റവുമായി ബന്ധപ്പെട്ടാണെന്ന് പറഞ്ഞാണ് വ്യാജ കോളുകള്‍ വരുന്നത്. ഇല്ലാത്ത ഇമിഗ്രേഷന്‍ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പണം തട്ടുകയാണ് തട്ടിപ്പ് രീതിയെന്നും കോണ്‍സുലേറ്റ് ചൂണ്ടിക്കാട്ടി.
കേന്ദ്രത്തിന്റെ ഔദ്യോഗിക നമ്പറുമായി സാമ്യമുള്ള നമ്പറുകളില്‍ നിന്നാണ് വ്യാജ ഫോണ്‍വിളികള്‍ വരുന്നത്. ഇത്തരത്തില്‍ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റില്‍ നിന്ന് ആരും ബന്ധപ്പെടില്ലെന്നും ഫോണ്‍കോളുകളില്‍ വഞ്ചിതരായി പണം കൈമാറരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
കോണ്‍സുലേറ്റില്‍ നിന്ന് ഫോണിലൂടെ യാതൊരുവിധ കാരണവശാലും വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെടില്ല. ബാങ്ക് വിവരങ്ങള്‍, ഒടിപി, പിന്‍ നമ്പര്‍ എന്നി ഫോണ്‍ വഴി പങ്കിടരുതെന്നും മുന്നറിയിപ്പുണ്ട്. യുഎഇയില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാജ ഫോണ്‍കോളുകളുകളിലൂടെ പണം തട്ടുന്നത് വ്യാപകമാകുന്ന സാഹചര്യത്തിലാണ് കോണ്‍സുലേറ്റ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
