അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം. 1.2 തീവ്രത രേഖപ്പെടുത്തി. ഫുജൈറ ദിബ്ബയിലെ അല്‍ റഹീബ് മേഖലയിലാണ് ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 10.27നാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അതേസമയം അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സെപ്തംബര്‍ ഒന്നിന് ഫുജൈറയിലെ മസാഫി മേഖലയിലും 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
