ദോഹ: ഖത്തറില്‍ തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. തെറ്റായ രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റുള്ളവരുടെ അവകാശങ്ങളുടെ ലംഘനമായി കണക്കാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. പ്രത്യേകിച്ച് അടിയന്തിര സാഹചര്യങ്ങളില്‍ തെറ്റായ പാര്‍ക്കിംഗ് ഗാതഗത നിയമലംഘനമായി കണക്കാക്കുകയും ചെയ്യും.
പൊതുജനങ്ങളോട് സംവദിക്കവെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. ചില സാഹചര്യങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിട്ട് പോകുന്നവര്‍ ഫോണ്‍ നമ്പറുകള്‍ എഴുതി വെയ്ക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ വാഹന ഉടമകളെ വിളിച്ച് വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെടാം. എന്നാല്‍ ഫോണ്‍ നമ്പര്‍ ഇല്ലാത്ത സാഹചര്യങ്ങളില്‍ പോലീസിനെയോ പട്രോളിംഗ് സംഘത്തിനേയോ ബന്ധപ്പെടുമെന്ന് പൊതുജനങ്ങളും അഭിപ്രായപ്പെട്ടു.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
