കുവൈത്ത് സിറ്റി: കുവൈത്തില്‍ കാര്‍ ഡീലുകള്‍ ബാങ്കിലൂടെ മാത്രമാക്കി. ഒക്ടോബര്‍ ഒന്ന് മുതല്‍ നേരിട്ട് ക്യാഷ് നല്‍കിയുള്ള വാഹന ഡീലുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. കള്ളപ്പണം വെളുപ്പിക്കലിനെതിരെ പോരാടുന്നതിന്റെ ഭാഗമായാണ് നടപടി. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അല്‍ അജീല്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. ഇതിന് അനുസൃതമായി കാര്‍ ഡീലുകളുടെ പേയ്മെന്റ് ബാങ്കിംഗ് ചാനലുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തും.
നിയമലംഘകര്‍ക്ക് രാജ്യത്തെ പ്രസ്തുത നിയമങ്ങളില്‍ അനുശാസിക്കുന്ന ഒന്നോ അതിലധികമോ നടപടികളും പിഴകളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ ജയില്‍ വാസമോ 100 കുവൈത്തി ദിനാര്‍ മുതല്‍ അയ്യായിരം ദിനാര്‍ വരെ പിഴയും നല്‍കേണ്ടി വരും.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
