ദോഹ: ഖത്തറില്‍ ഓയില്‍ പ്ലാന്റുകള്‍ക്ക് അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പ്. ഓഫ്‌ഷോര്‍ ഓയില്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് സമീപത്തേക്ക് പോയാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഓഫ്‌ഷോര്‍ പെട്രോളിയം ഇന്‍സ്റ്റാലേഷനുകളുടെ അടുത്തേക്ക് പോകരുത്. ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
അനധികൃതമായി നിരോധിത മേഖലകളില്‍ പ്രവേശിക്കുന്നവര്‍ക്കെതിരെ മാരിടൈം പെട്രോളിയം, ഗ്യാസ് ഇന്‍സ്റ്റാലേഷനുകളുടെ സംരക്ഷണം സംബന്ധിച്ച 2004ലെ നിയമ നമ്പര്‍ 8 പ്രകാരം നടപടി സ്വീകരിക്കും. ആര്‍ട്ടിക്കിള്‍ 3 പ്രകാരം 500 മീറ്ററില്‍ താഴെയുള്ള ദൂരപരിധിക്കുള്ളില്‍ അനധികൃതമായി ആരും ഓഫ്‌ഷോര്‍ പ്ലാന്റുകളുടെ പ്രദേശത്തേക്ക് പ്രവേശിക്കരുത്. ആര്‍ട്ടിക്കിള്‍ 4 പ്രകാരം ഓഫ്‌ഷോര്‍ പ്ലാന്റുകളില്‍ നിന്ന് 500 മീറ്ററില്‍ താഴെ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപേക്ഷിക്കുകയോ ചെയ്യുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
