ലൈംഗിക തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു

Screenshot 20240919 152657

ചെന്നൈ: ചെന്നൈയിൽ ലൈംഗിക തൊഴിലാളിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ചു. 32 വയസ്സുള്ള സ്ത്രീയാണ് കൊല്ലപ്പെട്ടത്. മാധവരം സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ശിവഗംഗ ജില്ലയിലുള്ള മണികണ്ഠൻ ആണ് പ്രതി. ഇന്ന്, സെപ്റ്റംബർ 19, വ്യാഴാഴ്ച രാവിലെ ചെന്നൈയിലെ തൊറൈപാക്കം ഭാഗത്ത് വച്ച് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പണമിടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ യുവാവ് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടത്തിയ ശേഷം ശരീരഭാഗങ്ങൾ കഷണങ്ങളാക്കി സ്യൂട്ട്‌കേസിലാക്കി ഉപേക്ഷിക്കുകയും ചെയ്തു. പരിശോധനയിൽ തൊറൈപാക്കം പൊലീസ് സ്യൂട്ട്കേസിൽ നിന്ന് യുവതിയുടെ ശരീരഭാഗങ്ങളും കണ്ടെത്തി. 

പ്രാഥമിക അന്വേഷണത്തിൽ മറ്റെവിടെയെങ്കിലും വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന സ്യൂട്ട്കേസ് തൊറൈപ്പാക്കത്തെ ഐ ടി ഇടനാഴിക്ക് സമീപമുള്ള ജനവാസകേന്ദ്രത്തിൽ ഉപേക്ഷിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു. 

പണത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ചുറ്റിക ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി പൊലീസിനോട് പറഞ്ഞു.  ശരീരഭാഗങ്ങൾ മുറിച്ച് ഒരു സ്യൂട്ട്‌കേസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാൾ സമ്മതിച്ചു. 

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

  • ആശാ ഭോസ്‌ലെയ്ക്ക് വിട

  • അപകടകാരി; രണ്ട് വയസ് വരെയുള്ള കുട്ടികള്‍ക്ക് കഫ് സിറപ്പ് നിരോധിച്ചേക്കും

  • ഗള്‍ഫിലെ SSLC, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കും

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading