റിയാദ്: സൗദി അറേബ്യയില്‍ സെപ്തംബര്‍ 23ന് സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു. ദേശീയ ദിനത്തോടനുബന്ധിച്ചാണ് അവധി. സ്വകാര്യ, നോണ്‍-പ്രോഫിറ്റ് മേഖലകള്‍ക്ക് അവധി ബാധകമാണ്.
രാജ്യത്തെ 94-മത് ദേശീയ ദിനത്തോടനുബന്ധിച്ച് സ്വകാര്യ മേഖലയ്ക്ക് വരുന്ന തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.
തൊഴില്‍ നിയമത്തിന്റെ എക്‌സിക്യൂട്ടീവ് റെഗുലേഷന്‍സിന്റെ ആര്‍ട്ടിക്കിള്‍ 24 അനുസരിച്ചാണ് അവധി.
കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
