ഖത്തറില്‍ ഹുണ്ടായ് സാന്റാ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തിരികെ വിളിച്ചു

Screenshot 20240809 143324

ദോഹ: ഖത്തറില്‍ ഹ്യുണ്ടായ് സാന്റാ ഫീ, വെലോസ്റ്റര്‍ മോഡലുകള്‍ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിക്കുന്നു. രാജ്യത്തെ ഹ്യുണ്ടായ് ഡീലര്‍ഷിപ്പായ സ്‌കൈലൈന്‍ ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് നടപടി. 2014-2015 കാലയളവിലെ ഹ്യുണ്ടായ് സാന്റാ ഫീ, വെലോസ്റ്റര്‍ മോഡലുകള്‍ തിരിച്ചുവിളിക്കുന്നതായാണ് മന്ത്രാലയം പ്രഖ്യാപിച്ചു. HECU മൊഡ്യൂളിലെ വൈദ്യുതക്ഷോഭം മൂലമാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നത്. ഇത് അപൂര്‍വ സന്ദര്‍ഭങ്ങളില്‍, എഞ്ചിന്‍ കമ്പാര്‍ട്ടുമെന്റില്‍ തീപിടുത്തത്തിന് നയിച്ചേക്കാമെന്നാണ് കണ്ടെത്തല്‍.

ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനും വാഹനങ്ങളുടെ തകരാറുകളും അറ്റകുറ്റപ്പണികളും കാര്‍ ഡീലര്‍മാര്‍ പിന്തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമുള്ള തങ്ങളുടെ നിരന്തരമായ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

കൂടുതൽ ജിസിസി വാർത്തകൾക്കും തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading