ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എക്‌സ്പ്രസ് വേയും സെന്‍ട്രല്‍ ലെയ്‌നുകളും താല്‍ക്കാലികമായി അടച്ചു. ഓഗസ്റ്റ് 26, തിങ്കളാഴ്ച മുതല്‍ ഓഗസ്റ്റ് 31, ശനിയാഴ്ച വരെയാണ് റോഡ് അടച്ചത്.
ഈസ്റ്റ് ഇന്റര്‍ചേഞ്ചില്‍ നിന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള (കിഴക്ക് നിന്ന് പടിഞ്ഞാറ് വരെ) മൂന്ന് കിലോമീറ്റര്‍ നീളത്തില്‍ റാസ് അബു അബൗദ് റോഡിലെ ഫാസ്റ്റ്, മിഡില്‍ ലൈനുകളാണ് അടച്ചത്. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് നിയന്ത്രണമെന്നും പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാല്‍) അറിയിച്ചു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
