ദോഹ: ഖത്തറില്‍ അപകടങ്ങളുടെ ഫോട്ടോ എടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി. അനധികൃതമായി അപകടങ്ങളുടെ ഫോട്ടോകള്‍ പകര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് മുന്നറിയിപ്പ് നല്‍കി. ചിത്രങ്ങള്‍ പകര്‍ത്തിയാല്‍ തടവും പിഴയ്ക്കും വിധേയമാകേണ്ടിവരുമെന്നും ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിലെ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ക്യാപ്റ്റന്‍ ഖാലിദ് അബ്ദുല്ല അല്‍ കുവാരി ഖത്തര്‍ ടിവിയോട് സംസാരിക്കവെ പറഞ്ഞു.
മറ്റൊരു വ്യക്തിയുടെ സമ്മതമില്ലാതെ അനധികൃതമായി ഫോട്ടോ പകര്‍ത്തുന്നത് നിയമവിരുദ്ധമാണ്. രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവും കൂടാതെ/അല്ലെങ്കില്‍ 10,000 റിയാലില്‍ കൂടാത്ത പിഴയും ശിക്ഷയായി വിധിക്കും.
അതേസമയം അപകടത്തില്‍പ്പെടുന്ന വാഹനത്തിന്റെ ഉടമകള്‍ക്ക് അപകടത്തിന്റെ ഫോട്ടോ എടുക്കാനും അത് മെട്രാഷ് 2വില്‍ അപ്ലോഡ് ചെയ്യാനും നിയമം അനുവദിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.
മെട്രാഷ് വഴി ട്രാഫിക് ലംഘനം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പോലും ആളുകളുടെ ഫോട്ടോ എടുക്കേണ്ട ആവശ്യമില്ലെന്നും ക്യാപ്റ്റന്‍ അല്‍-കുവാരി പറഞ്ഞു. ‘ലൈസന്‍സ് പ്ലേറ്റും കാറിന്റെ കേടുപാടുകളും മാത്രം ഫോട്ടോയെടുത്താല്‍ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
