ഖത്തറിൽ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു; പ്രവാസി വിദ്യാര്‍ത്ഥികള്‍ക്കും അവസരം

IMG 20240715 WA0006

ദോഹ: ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു. 2024-25 പുതിയ അധ്യയന വര്‍ഷത്തേക്ക് സര്‍ക്കാര്‍ സ്‌കൂളുകളിലെ എല്ലാ രാജ്യങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷനും ട്രാന്‍സ്ഫര്‍ നടപടികളും പുനരാരംഭിച്ചതായി രാജ്യത്തെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഓഗസ്റ്റ്26, തിങ്കളാഴ്ച മുതല്‍ 2024 സെപ്റ്റംബര്‍ 30 വരെ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ (edu.gov.qa) പൊതു സേവനങ്ങള്‍ക്കായുള്ള മാരീഫ് (Maaref) പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി സേവനങ്ങള്‍ ലഭ്യമാണെന്നും മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ സൈറ്റിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പ്രവേശന നയത്തില്‍ പറഞ്ഞിരിക്കുന്ന രജിസ്‌ട്രേഷന്‍ വ്യവസ്ഥകള്‍ അനുസരിച്ചായിരിക്കണം പ്രവേശനം നേടേണ്ടത്. പ്രവേശനത്തിന് അര്‍ഹതയുള്ള പ്രവാസി വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകള്‍ വഴി രജിസ്റ്റര്‍ ചെയ്യണം.

സെപ്റ്റംബര്‍ ഒന്നിന് ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും 1,31,000 വിദ്യാര്‍ത്ഥികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. ഖത്തറില്‍ 215 സര്‍ക്കാര്‍ സ്‌കൂളുകളും 64 സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടനുകളുമുണ്ട്.

ഖത്തറി വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ജിസിസി രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്തെ പൊതുവിദ്യാലയങ്ങളില്‍ രജിസ്ട്രേഷന്‍ ലഭ്യമാണ്. സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ മക്കള്‍, സ്വകാര്യ ചാരിറ്റബിള്‍ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മക്കള്‍, രാജ്യത്തെ സ്ഥിര താമസക്കാരുടെ (പെര്‍മനന്റ് റെസിഡന്റ്) മക്കള്‍ എന്നിവര്‍ക്കും അഡ്മിഷന് അര്‍ഹതയുണ്ട്. അതിനായി രക്ഷിതാക്കള്‍ക്ക് Maaref പോര്‍ട്ടല്‍ സന്ദര്‍ശിച്ച് തുടര്‍ന്ന് ലഭിക്കുന്ന സ്‌കൂള്‍ വിദ്യാഭ്യാസ സേവനങ്ങളുടെ വിഭാഗത്തിന് കീഴില്‍ പൊതു സ്‌കൂളുകളിലെ രജിസ്‌ട്രേഷന്‍ സേവനം തിരഞ്ഞെടുക്കുണം.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading