ദോഹ: യുഎഇയിൽ വൻ തീപിടിത്തം. ഷാർജയിൽ വെയർഹൗസിന് തീപിടിച്ചു. മുവൈല വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്. നാല് വെയർഹൗസികളിൽ തീ പടർന്നു.പ്ലാസ്റ്റിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കൃത്രിമ പൂക്കള്‍ സൂക്ഷിച്ചിരുന്ന വെയര്‍ഹൗസുകളിലാണ് തീപിടിത്തമുണ്ടായതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു.
തീ നിയന്ത്രണവിധേയമാക്കിയതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു. ഇന്ന്, ഓഗസ്റ്റ് 25 ന് രാവിലെയായിരുന്നു തീപിടിത്തമെന്നാണ് റിപ്പോർട്ട്.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
