യോഗ്യത ഇല്ലാത്ത പൈലറ്റിനെ വെച്ച് സര്‍വീസ് നടത്തി; എയര്‍ ഇന്ത്യയ്ക്ക് 98 ലക്ഷം പിഴ ചുമത്തി

Screenshot 20240701 130039

ഡല്‍ഹി: യോഗ്യതയില്ലാത്ത ക്രൂ അംഗങ്ങളുമായി സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിജിസിഎ) പിഴ ചുമത്തി. യോഗ്യത ഇല്ലാത്ത ജീവനക്കാരുമായി സര്‍വീസ് നടത്തിയതിന് എയര്‍ ഇന്ത്യയ്ക്ക് 98 ലക്ഷം രൂപ പിഴ ചുമത്തിയതായി ഡിജിസിഎ പ്രസ്താവനയിലൂടെ അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ക്കും ട്രെയിനിംഗ് ഡയറക്ടര്‍ക്കും യഥാക്രമം 6 ലക്ഷം രൂപയും 3 ലക്ഷം രൂപയും പിഴ ചുമത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് ഡിജിസിഎ മുന്നറിയിപ്പും നല്‍കി. നോണ്‍ ട്രെയിനര്‍ ലൈന്‍ ക്യാപ്റ്റനെ ഉപയോഗിച്ച് സര്‍വീസ് നടത്തിയതിനാണ് നടപടി. ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതോറിറ്റി വ്യക്തമാക്കി.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading