ഡല്‍ഹി: ഖത്തറില്‍ സിഖ് മതഗ്രന്ഥങ്ങളുടെ പകര്‍പ്പുകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതഗ്രന്ഥങ്ങളുടെ പകര്‍പ്പുകള്‍ വിട്ടുകിട്ടുന്നത് സംബന്ധിച്ച് ഇന്ത്യ ഖത്തറുമായി ചര്‍ച്ച നടത്തിയതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഖത്തറില്‍ അനുമതിയില്ലാതെ മതസ്ഥാപനം നടത്തിയെന്നാരോപിച്ച് രണ്ട് വ്യക്തികളില്‍ നിന്നായി മതഗ്രന്ഥങ്ങളുടെ രണ്ട് പകര്‍പ്പുകളാണ് അധികൃതര്‍ പിടികൂടിയത്. പ്രദേശിക നിയമങ്ങളുടേയും ചട്ടങ്ങളുടേയും പരിധിയില്‍ ഖത്തര്‍ ഇന്ത്യന്‍ എംബസി വിഷയത്തില്‍ സാധ്യമായതെല്ലാം ചെയ്‌തെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2023 ഡിസംബറിലാണ് സംഭവം നടന്നതെന്നാണ് വിവരം. അതേസമയം വിഷയത്തില്‍ ഇതുവരേയും ഖത്തറിന്റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
