അറിയിപ്പ്; ഇളവ് തീരാന്‍ ദിവസങ്ങള്‍ മാത്രം; പിഴ അടയ്ച്ചില്ലെങ്കില്‍ യാത്രാ വിലക്ക്

Screenshot 20240808 192340

ദോഹ: ഖത്തറില്‍ ഇളവുകളോടെ ട്രാഫിക് പിഴകള്‍ അടയ്ക്കാനുള്ള സമയപരിധി ഈ മാസം 31 ന് അവസാനിക്കും. ട്രാഫിക് നിയമലംഘനങ്ങളുടെ പിഴയില്‍ അന്‍പത് ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വദേശികള്‍, പ്രവാസികള്‍, രാജ്യത്തെ സന്ദര്‍ശകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇളവ് ലഭിക്കും.

മൂന്ന് വര്‍ഷത്തില്‍ കൂടാത്ത കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത ട്രാഫിക് പിഴകള്‍ക്കാണ് ഇളവ് ലഭിക്കുക. മെട്രാഷ് 2 ആപ്പിലൂടെയും ട്രാഫിക് വിഭാഗത്തിന്റെ വെബ്‌സൈറ്റിലൂടെയും പിഴ അടയ്ക്കാനാകും.

പിഴ അടയ്ക്കാത്തവര്‍ക്ക് രാജ്യം വിടാനാകില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ ട്രാഫിക് പിഴയുള്ളവര്‍ക്ക് ഖത്തറില്‍ നിന്ന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. വിമാന, കപ്പല്‍, റോഡ് മാര്‍ഗത്തിലൂടെയുള്ള യാത്രക്കാര്‍ക്ക് വിലക്ക് ബാധകമാണ്. പിഴയുള്ളവര്‍ക്ക് യാത്രകള്‍ക്ക് മുമ്പ് അടച്ചിരിക്കണം.

കൂടുതൽ ജിസിസി വാർത്തകൾക്കും  തൊഴിൽ അവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക-
https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്-
https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading