യുവ നടിയുടെ ലൈംഗിക പീഡന ആരോപണം; സിദ്ദിഖ് രാജിവച്ചു 

Screenshot 20240825 074759

കൊച്ചി:സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. ഗുരുതരമായ ലൈംഗിക പീഡന ആരോപണത്തിന് പിന്നാലെയാണ് രാജി. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ  പീഡന ആരോപണമുന്നയിച്ചത്. ആരോപണത്തിന് പിന്നാലെ സിനിമാതാര സംഘടനയായ  അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന്  സിദ്ദിഖ് സ്വമേധയാ രാജിവെക്കുകയായിരുന്നു. അമ്മ പ്രസിഡന്റ് മോഹൻലാലിന് ഈമെയിലിൽ ഔദ്യോഗികമായി രാജിക്കത്ത് അയച്ചു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സ്ഥാനത്തെ തുടരുന്നത് ശരിയല്ലെന്നും രാജിക്ക് ശേഷം സിദ്ധിഖ് പ്രതികരിച്ചു. ആരോപണത്തെക്കുറിച്ച് കൂടുതൽ ഒന്നും പ്രതികരിക്കാൻ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുവനടിയുടെ പരാതിയിൽ പോലീസ് സിദ്ധിക്കിനെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. സിനിമാ മോഹവുമായി എത്തിയ നടിയെ ചെറിയ പ്രായത്തിൽ നടൻ സിദ്ദിക്ക് പീഡിപ്പിച്ചു എന്നാണ് കഴിഞ്ഞ ദിവസം നടി ആരോപണം ഉന്നയിച്ചത്.

കൂടുതൽ ഗൾഫ് വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക്  https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading