ദോഹ: ഖത്തർ നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങൾക്ക് രാജ്യത്തിന്റെ അതിർത്തി കടക്കാൻ പുതിയ നിബന്ധന. ഖത്തറി നമ്പർ പ്ലേറ്റ് ഉള്ള വാഹനങ്ങളുടെ ഉടമകൾക്കായി ആഭ്യന്തര മന്ത്രി നിർദേശങ്ങൾ പുറത്തിറക്കി. രാജ്യത്തിന് പുറത്തേക്ക് പോകാൻ അനുമതി നൽകുന്ന വാഹനങ്ങൾ ആറുമാസത്തിനകം തിരികെ എത്തിക്കണം എന്നാണ് പ്രധാന നിർദ്ദേശം. പെർമിറ്റുകൾ അധിക കാലയളവിലേക്ക് പുതുക്കാനും കഴിയും. അതേസമയം ജിസിസി രാജ്യങ്ങളിലെ വാഹനങ്ങൾക്ക് നിബന്ധന ബാധകമല്ല. അതേസമയം ജിസിസി രാജ്യങ്ങളുടെ വാഹനങ്ങൾ ഖത്തറിൽ ടെക്നിക്കൽ പരിശോധന പൂർത്തിയാക്കിയിരിക്കണം.
2024 മെയ് 22 മുതൽ നിബന്ധനകൾ കർശനമാക്കിയിട്ടുണ്ട്. അതിർത്തി കടക്കുന്ന വാഹനങ്ങൾ പെർമിറ്റ് പുതുക്കിയില്ലെങ്കിൽ കർശന നിയമ നടപടി നേരിടേണ്ടി വരും. അതേസമയം ഖത്തറിൽ ഇളവുകളുടെ ട്രാഫിക് പുഴകൾ അടയ്ക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. ഗതാഗത നിയമലംഘനങ്ങൾക്ക് പിഴകൾ അടയ്ക്കാനുള്ളവർക്ക് രാജ്യത്ത് സെപ്റ്റംബർ ഒന്നു മുതൽ യാത്രാ വിലക്കും ഏർപ്പെടുത്തും.
കൂടുതൽ ഗൾഫ് വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
