ഖത്തറിൽ വിസിറ്റിങ് വിസക്കാർക്ക് ഇനിമുതൽ എച്ച്എംസിയുടെ അടിയന്തര വൈദ്യചികിത്സ 

Screenshot 20240820 155140

ദോഹ: ഖത്തറിൽ വിസിറ്റിങ് വിസയിൽ എത്തുന്നവർക്കും ഇനിമുതൽ ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ അടിയന്തിര ചികിത്സ ലഭിക്കും. രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് തീരുമാനം. ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) സന്ദർശകർക്കുള്ള അടിയന്തര ചികിത്സയും സഹായവും സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടു.

നിർബന്ധിത ഇൻഷുറൻസ് മുഖേനയാണ് ചികിത്സ ഉറപ്പാക്കുന്നത്. എല്ലാ സന്ദർശകർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിനായി 2023-ൽ നിർബന്ധിത സന്ദർശക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും അവതരിപ്പിച്ചിരുന്നു. 

നിർബന്ധിത സന്ദർശക ആരോഗ്യ ഇൻഷുറൻസ് സ്കീം സന്ദർശകർക്ക് അടിയന്തര വൈദ്യചികിത്സയ്ക്കായി 150,000 QR വരെ പരിരക്ഷ നൽകും. 

വ്യക്തിയുടെ രോഗാവസ്ഥ മെഡിക്കൽ എമർജൻസി ആണെങ്കിൽ ചികിത്സാ ചെലവ് കവർ ചെയ്ത തുകയേക്കാൾ കൂടുതലാണെങ്കിലും അവരുടെ പോളിസി കവറേജിനെ ആശ്രയിച്ച് സ്വകാര്യ ഇൻഷുറൻസിലൂടെ അധിക ചെലവുകൾ കവർ ചെയ്യും. അല്ലെങ്കിൽ ബാക്കി പണം നൽകേണ്ടി വന്നേക്കാം. 

2023 മുതൽ, ജിസിസി പൗരന്മാർ ഒഴികെ ഖത്തറിലേക്കുള്ള എല്ലാ സന്ദർശകരും അവരുടെ സന്ദർശന വേളയിൽ ആവശ്യമായ വൈദ്യചികിത്സയ്‌ക്ക് പണം നൽകേണ്ടതുണ്ട്. അതേസമയം , നിർബന്ധിത ഇൻഷുറൻസ് സ്കീമിലൂടെ അടിയന്തിര വൈദ്യചികിത്സയ്ക്ക് QR150,000, അടിയന്തര വൈദ്യസഹായത്തിന് QR 35,000 (ആംബുലൻസ് ഗതാഗതവും അവരുടെ നാട്ടിലേക്ക് ഒഴിപ്പിക്കലും ഉൾപ്പെടെ), COVID-19-നും ക്വാറൻ്റൈനിനും QR50,000, മൃതശരീരങ്ങൾ സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിന് 10,000 QR എന്നിവയും ലഭിക്കും. 

കൂടുതൽ വാർത്തകൾക്കും  തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal

ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K

You May Also Like

Discover more from GULF MALAYALEES

Subscribe now to keep reading and get access to the full archive.

Continue reading