ദോഹ: ഖത്തറില്‍ ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നവര്‍ക്കെതിരെ കര്‍ശന നിര്‍ദേശങ്ങളുമായി ആഭ്യന്തര മന്ത്രാലയം. ഇന്റര്‍സെക്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും യാതൊരു കാരണവശാലും ലെയ്ന്‍ തെറ്റിക്കരുതെന്നും നിയുക്ത പാതകളില്‍ മാത്രം സഞ്ചരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
വാഹനങ്ങള്‍ നിയമവിരുദ്ധമായി ലെയ്ന്‍ മാറ്റുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സുഗമമായ ഗതാഗതത്തിന് ഇന്റര്‍സെക്ഷനുകളിലും ട്രാഫിക് സിഗ്നലുകളിലും ലെയിന്‍ നിയമങ്ങള്‍ പാലിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് അപകടങ്ങള്‍ കുറയ്ക്കുമെന്നും ആഭ്യന്തര മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
