ദോഹ : ഖത്തറിൽ 2025 ഡിസംബർ അവസാനത്തോടെ ത്രീജി നെറ്റ്‌വർക്കിന്റെ സേവനങ്ങൾ അവസാനിപ്പിച്ചേക്കും. 4G, 5G സേവനങ്ങൾ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് നടപടി. അടുത്തവർഷം ഡിസംബർ അവസാനത്തിനകം 3G മൊബൈൽ കമ്മ്യൂണിക്കേഷൻ സേവനങ്ങൾ നിർത്തലാക്കണമെന്ന് കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി (CRA)മൊബൈൽ സേവന ദാതാക്കളോട് ആവശ്യപ്പെട്ടു.
രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷൻ സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ഒറീഡോ ഖത്തർ വോഡഫോൺ ഖത്തർ തുടങ്ങിയ മൊബൈൽ ഫോൺ സേവന ദാതാക്കൾ ത്രീജി സേവനങ്ങൾ നിർത്തലാക്കാൻ ബാധ്യസ്ഥരാണ് എന്നും അതോറിറ്റി അറിയിച്ചു.
ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നതും അതോറിറ്റിയുടെ അംഗീകാരം നേടിയതുമായ 4G/Voice over LTE (VoLTE) സാങ്കേതികവിദ്യയ്ക്ക് അനുയോജ്യമായ ഉപകരണങ്ങൾക്ക് അംഗീകാരം നൽകുമ്പോൾ, 2G, 3G സാങ്കേതികവിദ്യകൾ മാത്രം പിന്തുണയ്ക്കുന്ന മൊബൈൽ ഫോണുകളുടെ ഇറക്കുമതി രാജ്യത്ത് ഉടൻ നിരോധിക്കാനും CRA തീരുമാനിച്ചു.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
