ദോഹ: ഖത്തറില്‍ അനധികൃതമായി ആരോഗ്യ പ്രവര്‍ത്തകരെ നിയമിച്ച സ്വകാര്യ ആരോഗ്യ സ്ഥാപനത്തിനെതിരെ നടപടി. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് എട്ട് ഹെല്‍ത്ത് കെയര്‍ പ്രാക്ടീഷണര്‍മാരെ നിയമിക്കുകയും ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്ത സ്വകാര്യ ആരോഗ്യ സേവന ഏജന്‍സി അടച്ചുപൂട്ടിയതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ അന്വേഷണത്തില്‍ അഞ്ച് നഴ്‌സുമാരും മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകളും നിയമം ലംഘിച്ചാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ആവശ്യമായ പ്രൊഫഷണല്‍ ലൈസന്‍സുകള്‍ ഇല്ലാതെ പ്രാക്ടീസ് ചെയ്യുക, അനധികൃത തൊഴിലുടമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക, അംഗീകൃത ലൈസന്‍സുകളുടെ പരിധിക്കപ്പുറമുള്ള ജോലികള്‍ ചെയ്യുക തുടങ്ങിയ ലംഘനങ്ങളാണ് കണ്ടെത്തിയത്. കുറ്റക്കാരായ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രൊഫഷണല്‍ ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ഏജന്‍സിക്കും ഹെല്‍ത്ത് പ്രാക്ടീഷണര്‍മാര്‍ക്കുമെതിരെ തുടര്‍ നിയമ നടപടികളും സ്വീകരിക്കും.
കൂടുതൽ വാർത്തകൾക്കും തൊഴിലവസരങ്ങൾക്കും ഗൾഫ് വാർത്തകൾ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DEUubIBAkhI9HFrIvyQtal
ഗൾഫ് വാർത്തകൾ വാട്സ്ആപ്പ് ചാനൽ ലിങ്ക് https://whatsapp.com/channel/0029VagTUieB4hdXiUEnVF1K
